Thursday, April 17, 2025

ഒരു പാലക്കാടൻ യാത്ര

 ഒരു പാലക്കാടൻ യാത്ര 



ജൂൺ  മാസം 26 തീയ്യതി, 2024  മിഥുന മാസത്തെ പുലർകാലത്തുള്ള   കോരിച്ചൊരിയുന്ന മഴയിൽ ടാക്സി വന്നു അഞ്ചേകാലിന്റെ വന്ദേ ഭാരത് വണ്ടി പിടിക്കാൻ തമ്പാനൂർക്കു പോകുന്ന വഴിയിൽ മാരുതൻ കുഴി താമസക്കാരൻ സുഹൃത്തിനെയും പൊക്കി. നേർത്ത മഴ ചാറൽ ഇടയ്ക്കിടയ്ക്ക് കേറിവന്ന ഉറക്കത്തിനെ നനച്ചു കെടുത്തി കൊണ്ടിരുന്നു. ജലദോഷം പിടിക്കുമോ എന്ന് ഭയം ഇല്ലാതില്ല. ടാക്സി മഴക്കമ്പികളെ തകർത്തു കുതിച്ചു. കാറിന്റെ ബോണറ്റിൽ മഴയുടെ നൃത്തം കൊടുമ്പിരിക്കൊണ്ടു. കുഴിയുണ്ടായിരുന്ന റോഡുകളെല്ലാം നികത്തി യിട്ടുണ്ട്. ഭാഗ്യം ഇല്ലെങ്കിൽ റോഡ് ഏതു കുഴിയേത് എന്ന് പിടി കിട്ടുകയില്ല. വണ്ടി പോകാൻ കുഴപ്പം ഒന്നുമില്ല. 


ഞങ്ങൾ നാൽവർ സംഘം ആദ്യം തൃശൂർ ഇറങ്ങി പീച്ചിയിലുള്ള കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് KFRI യിലേക്കാണ് പോയത്. അതിനെപ്പറ്റി പിന്നീട് എഴുതാം. കാരണം എനിക്ക് ഒരു പ്രത്യേക വ്യക്തിയെ പറ്റി പറയാൻ തിടുക്കമായി. ഞങ്ങളുടെ യാത്ര പ്രധാനമായും മുളകളെ പറ്റി പഠിക്കുക എന്ന ഉദ്ദേശത്തോടെയാണ്. മുള എങ്ങനെ ആണ് വളർത്തുന്നത്, മുള എങ്ങനെ സംസ്കരിച്ചു കൂടുതൽ കാലം നിൽക്കുന്ന ഉൽപന്നങ്ങൾ ആക്കിമാറ്റാം കെട്ടിട നിർമാണത്തിന് പറ്റുമോ പാനലുകൾ ഉണ്ടാക്കാൻ എന്തുചെയ്യണം എന്നൊക്കെ അറിയാൻ വേണ്ടി യുള്ള യാത്ര. ഏതൊക്കെയാണ് മുള വർഗ്ഗങ്ങൾ എന്ന ചോദ്യം വന്നപ്പോൾ പാലക്കാട്ടെ IRTC യിൽ (ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ)  നിന്നും വിരമിച്ച എന്നാൽ ഇന്നും ഗവേഷണ മേഖലയിൽ വളരെ സജീവ സാന്നിധ്യമായ Dr സീതാലക്ഷ്മി യിൽ ഞങ്ങളെ ശ്രീമതി ലളിതാംബിക എത്തിച്ചു. ശ്രീമതി ലളിതാംബിക ഒരു അപൂർവ വ്യക്തിത്വമാണ്, പ്രായം 80 കഴിഞ്ഞെങ്കിലും അത് വെറും സംഖ്യ മാത്രം ആണെന്ന് ബോധ്യപ്പെടുത്തുന്ന തികച്ചും അനിതര സാധാരണമായ ചുറു ചുരുക്കുള്ള പ്രവൃത്തിയിലൂടെ നമ്മളെ അതിശയപ്പെടുത്തും. ഈ പ്രായത്തിലും പല പുതിയ സംരംഭങ്ങളും തിരുവനന്തപുരത്തും നിന്ന് പാലക്കാട്ടു പോയി നടപ്പിലാക്കുന്ന വ്യക്തി ആണ്. ഞന്ങൾക്കു വേണ്ട താമസവും ഭക്ഷണവും IRTC കാണാനുള്ള സൗകര്യവും വാഹനവും എല്ലാം ഒരുക്കിത്തന്ന ശ്രീമതി DR  ലളിതാംബിക യോട് ഞങ്ങൾ എന്നെന്നും കടപ്പെട്ടിരിക്കും. മൂന്നാം നിലയിൽ താമസിക്കുന്ന ഞങ്ങളുടെ സൗകര്യം അറിയാൻ അവിടം വരെ കയറി വന്നു എന്ന് പറഞ്ഞാൽ തന്നെ അറിയാം അവരുടെ ആത്മാർത്ഥത. 


ഞങ്ങൾ IRTC  യിൽ ഉച്ചവരെ വിവിധ പ്രവൃത്തികൾ, കളിമൺ പത്രവും കളിമൺ പെയിന്റിംഗ് അവ ഉണ്ടാക്കാനുള്ള യന്ത്രങ്ങൾ, പിന്നെ കൂൺ കൃഷിയും അതിന്റെ അനുബന്ധ ലാബുകൾ മാലിന്യ നിർമാർജന യൂണിറ്റുകൾ മത്സ്യകൃഷി WATER SHED പ്രൊജക്റ്റ് അങ്ങനെ പലതും കൂടാതെ നമ്മൾ സമത എന്ന പ്രസ്ഥാനത്തിലും പോയി അവിടെ സോപ്പ് നിർമാണം നേരിൽ കാണാനും സ്വയം ഉണ്ടാക്കാനുള്ള കിറ്റും വാങ്ങി അവിടെ നമ്മൾ ഹോർട്ടികൾച്ചർ യൂണിറ്റിൽ വിവിധ പച്ചക്കറി ചെടികളും പൂക്കളുടെയും മറ്റും നഴ്സറിയും കണ്ടു. ഏതാനും നല്ല മനസ്സുകളും ചിന്തകൾ പ്രവൃത്തിയിലേക്കു കൊണ്ടുവരാനുള്ള കഴിവും ഉള്ളവർ ഒത്തുചേർന്നാൽ നാട്ടിന് ഉപകാരപ്പെടും എന്നതിനുള്ള ഉദാഹരണമാണ് IRTC . 

പിന്നെ നമ്മൾ പോയത് ജോൺ എന്ന അദ്‌ഭുത മനുഷ്യനെ കാണാനാണ്. ഇത്രയും ഊർജ്വസ്വലതയുള്ള മനുഷ്യൻ അപൂർവം ആയിരിക്കും. അദ്ദേഹത്തിന്റെ നല്ല പാതിയും അതുപോലെ തന്നെ. ജോണിന് എല്ലാ വിധ പിൻബലവും നൽകി കൂടെ ഉണ്ട്. പിന്നെ കുട്ടികളും. അവരെല്ലാം പ്രകൃതിയുടെ മടിത്തട്ടിൽ അവയുടെ ലാളന ഏറ്റു നിൽക്കുന്ന ഒരു സംതൃപ്ത കുടുംബം. എങ്ങനെ നാടൻ ജീവിതവും ബിസിനസ്സും ഒന്നിച്ചു കൊണ്ടുപോകാം എന്നതിന്റെ ഉദാഹരണ മനു ജോൺ. ഇഷ്ടമുള്ളത് നല്ലതായി ആത്മാർത്ഥത യോടെ ചെയ്യുക വിജയം ഉറപ്പാണ്. ഇദ്ദേഹത്തിന്റെ വീട് ഒരു മുള മ്യൂസിയം ആണ് എന്ന് പറയാം. ഏകദേശം അറുപതിൽ പരം മുളകൾ വീട്ടിനു ചുറ്റും ഉള്ള നാലോ അഞ്ചോ ഏക്കർ സ്ഥലത്തു വച്ച് പിടിപ്പിച്ചിട്ടുണ്ട്. അവയുടെ വില്പനയിലൂടെ നല്ല ആദായം കിട്ടുന്നുണ്ട് എന്ന് പറഞ്ഞു. മാത്രമല്ല വേറൊന്നും വളരാത്ത കരിങ്കൽ പാറ നിറഞ്ഞ ആ സ്ഥലത്തിനു പറ്റിയ കൃഷി ആണത്രേ മുള . കൂടാതെ തേൻ കൂടുകളും വച്ചിട്ടുണ്ട്. ചെറുനാരങ്ങാ ചേർത്ത ഒരുഗ്ലാസ്സ് തേൻ കുടിക്കാൻ തന്നു. എന്തൊരു സ്വാദാണെന്നോ. ക്ഷീണം പമ്പ കടന്നു. കൊറോണ കാലത്തു ഊട്ടിയിൽ അകപ്പെട്ടുപോയ കുറച്ചു ഓസ്‌ട്രേലിയൻ കുട്ടികൾ അവിടെ താമസിച്ചു കൃഷിരീതി പഠിച്ചു പോയി. അവർ ഇപ്പോഴും ബന്ധപ്പെടും എന്നത് ജോൺ ആവേശത്തോടെ പറഞ്ഞു. വീട്ടിനു ചുറ്റിലും അലങ്കാര ചെടികൾ നിറയെ ഉണ്ട്. അവയുടെ പരിപാലനം ഇദ്ദേഹത്തിന്റെ ശ്രീമതി യും കുട്ടികളും ആണ് നോക്കുന്നത്. വീട്ടിനകത്തു  രാജ്യങ്ങളിൽ നിന്നും സംഭരിച്ച സാമ്പിൾ വൈൻ കുപ്പികൾ ഭംഗിയായി അലമാരികളിൽ അടുക്കി വച്ചിട്ടുണ്ട്. ഒരു വിനിൽ വിഷ പാമ്പി നെ കണ്ടു. മെഡിക്കൽ കോളേജു കളിൽ കുപ്പികളിൽ സൂക്ഷിച്ച തു പോലെ. വിശേഷപ്പെട്ട വിരളമായ വൈൻ കുപ്പികൾ കണ്ടു. എന്നിരുന്നാലും ജോൺ മദ്യപിക്കാറില്ല. പിന്നെ പുരാവസ്തു ക്കളുടെ ചെറിയ ശേഖരവും അടുക്കി വച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ ക്കിടയിലും എറണാകുളത്തു പോയി കാർഷിക വ്യാപാരം മുള നടീൽ പരിപാലനം എന്നിവ വലിയ രീതിയിൽ ചെയ്യുന്ന നടത്തുന്നതും ഉണ്ട്.


ജോൺ ഞങ്ങളെ ഒലവക്കോടു റെയിൽവേ സ്റ്റേഷനിൽ തന്റെ കാറിൽ കൊണ്ട് വിടാനുള്ള സന്മനസ്സും കട്ടി. പിന്നീട് കാണാമെന്നും പറഞ്ഞു പിരിഞ്ഞു. 

https://photos.app.goo.gl/HD2gdMCm9QctRJc96

20240627_171732.jpg

20240627_170603.jpg

20240627_170538.jpg


 


No comments:

Post a Comment